കുവൈറ്റ് സിറ്റി: കുവൈറ്റിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ വിമാന കമ്പനികളുടെ പ്രതിനിധികളുമായി ഇന്ത്യൻ അംബാസഡർ പരമിത ത്രിപാതി ചർച്ച നടത്തി. ചർച്ച ഓൺലൈൻ വഴിയായിരുന്നു.
കുവൈറ്റ് വ്യോമ പരിധി താത്കാലികമായി അടച്ചിട്ട സാഹചര്യത്തിലായിരുന്നു ചർച്ച. കുവൈറ്റിലേക്കും കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്കുമുള്ള വിമാന സർവീസുകളുടെ നിലവിലെ പ്രവർത്തനാവസ്ഥയെക്കുറിച്ച് അംബാസഡർ അവലോകനം നടത്തി.